ബൈറൂത്ത് | ലെബനനില്‍ ഡീസല്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് നാല് പേര്‍ മരിച്ചു. 30ലേറെ പേര്‍ക്ക് പരുക്കേറ്റതായും ഇതില്‍ മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നും ലെബനന്‍ റെഡ് ക്രോസ് അറിയിച്ചു. പടിഞ്ഞാറന്‍ പ്രദേശമായ താരിഖ് അല്‍ ജാദിദയിലെ ജനവാസകേന്ദ്രത്തിലാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. പരുക്കേറ്റവരെ അഗ്‌നിശമന സേനാംഗങ്ങള്‍ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സെപ്റ്റംബറില്‍ ലെബനാന്‍ തലസ്ഥാനമായ ബെയ്റൂത്തിലെ തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ 200 ഓളം പേര്‍ കൊല്ലപ്പെടുകയും 6,500 പേര്‍ക്ക് പര്‌ക്കേല്‍ക്കുകയും ചെയ്തിരുന്നു.