Connect with us

Kerala

യൂട്യൂബര്‍ക്ക് മര്‍ദനം: ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവില്‍

Published

|

Last Updated

തിരുവനന്തപുരം | യൂട്യൂബറെ മര്‍ദ്ദിച്ച കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഒളിവില്‍. ഇവര്‍ മൂന്നുപേരും വീട്ടില്‍ ഇല്ലെന്നും ഇവരെ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

തിരുവനന്തപുരം ജില്ലാ കോടതിയാണു ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. മോഷണം, മുറിയില്‍ അതിക്രമിച്ചു കടന്നു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഭാഗ്യലക്ഷ്മിക്കും മറ്റു പ്രതികള്‍ക്കും മുന്‍കൂര്‍ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ നാളെ നിയമം കൈയിലെടുക്കാന്‍ പൊതുജനത്തിനു പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശേഷാദ്രിനാഥന്‍ കേസ് പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

യുട്യൂബിലൂടെ സത്രീത്വത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് യൂട്യൂബറായ വിജയന്‍ പി നായരെ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും സംഘം ചേര്‍ന്ന് മര്‍ദിച്ചത്