കുല്‍ഗാമില്‍ ഏറ്റ്മുട്ടല്‍;സൈന്യം രണ്ട് ഭീകരരെ വധിച്ചു

Posted on: October 10, 2020 9:45 am | Last updated: October 10, 2020 at 12:10 pm

ശ്രീനഗര്‍ |  ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

ഭീകരര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസും സിആര്‍പിഎഫും ഉള്‍പ്പെടുന്ന സംഘം കുല്‍ഗാമിലെ ചിങ്ങാം ഗ്രാമത്തില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. സുരക്ഷാസേന എത്തയതോടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. പ്രദേശം ഇപ്പോള്‍ സുരക്ഷാസേനയുടെ പൂര്‍ണ്ണനിയന്ത്രണത്തിലാണ്.