Connect with us

Kozhikode

കോഴിക്കോടിന്റെ സാഹിത്യ പൈതൃക കാവ്യം പുറത്തിറങ്ങി

Published

|

Last Updated

കോഴിക്കോടിന്റെ പൈതൃക കാവ്യം എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശരീഫ് സഖാഫി താത്തൂർ പുറത്തിറക്കുന്നു

കോഴിക്കോട് | എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി കോഴിക്കോടിന്റെ സാഹിത്യ പൈതൃകം കാവ്യ രൂപത്തിൽ വിവരിക്കുന്ന പൈതൃക കാവ്യം പുറത്തിറങ്ങി. അബ്ദുല്ല ചെമ്പ്രയാണ് രചയിതാവ്. ശാഹുൽ ഹമീദ് ഐക്കരപ്പടി താളം നൽകി ഗാനമാലപിച്ചു.

കൊടിയത്തൂർ ഫേസ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശരീഫ് സഖാഫി താത്തൂർ കാവ്യം പുറത്തിറക്കി. മജീദ് പൂത്തൊടി, ജാബിർ നെരോത്ത്, റാഫി അഹ്‌സനി കാന്തപുരം, സ്വഫ് വാൻ സഖാഫി, റാശിദ് ഇബ്‌റാഹിം സഖാഫി, ശബ്‌നാസ് വടകര സംബന്ധിച്ചു.

Latest