Connect with us

National

ഓണാഘോഷം കേരളത്തില്‍ കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തില്‍ ഓണാഘോഷമാണ് കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് കേന്ദ്ര സര്‍ക്കാര്‍. ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷന്‍ തിവാരിയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

ചികിത്സയിലുള്ളവരില്‍ 50 ശതമാനവും കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലാണ്. കേരളം, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗികളുള്ളത്. സെപ്റ്റംബര്‍ എട്ടു മുതലുള്ള പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണിത്. രോഗമുക്തി നിരക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്നും കേന്ദ്രം വ്യക്തമാക്കി.

Latest