Connect with us

Covid19

സംസ്ഥാനത്ത് 7,871 പേര്‍ക്കു കൂടി കൊവിഡ്; സമ്പര്‍ക്ക ബാധിതര്‍ 6,910

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് 7,871 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 6,910 പേര്‍ രോഗബാധിതരായി. ഉറവിടം വ്യക്തമല്ലാത്ത കേസുകള്‍ 640 ആണ്. 4,981 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 24 മണിക്കൂറിനുള്ളില്‍ 60,494 സാമ്പിളുകള്‍ പരിശോധിച്ചു. 25 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 87,738 പേര്‍ ചികിത്സയിലുണ്ട്.

തിരുവനന്തപുരം- 989, മലപ്പുറം- 854, കൊല്ലം- 845, എറണാകുളം- 837, തൃശൂര്‍- 757, കോഴിക്കോട്- 736, കണ്ണൂര്‍- 545, പാലക്കാട്- 520, കോട്ടയം- 427, ആലപ്പുഴ- 424, കാസര്‍കോട്- 416, പത്തനംതിട്ട- 330, വയനാട്- 135, ഇടുക്കി- 56 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള എണ്ണം.

തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ് (70), നേമം സ്വദേശി ശ്രീധരന്‍ (63), വലിയതുറ സ്വദേശി ആന്റണി മോറൈസ് (64), നെല്ലിവിള സ്വദേശിനി ഗിരിജ (59), കോവളം സ്വദേശി ഷാജി (37), അമരവിള സ്വദേശി താജുദ്ദീന്‍ (62), ചെമ്പന്തി സ്വദേശി ശ്രീനിവാസന്‍ (71), തിരുമല സ്വദേശി വിജയബാബു (61), ഫോര്‍ട്ട് സ്വദേശി ശങ്കര സുബ്രഹ്മണ്യ അയ്യര്‍ (78), കൊല്ലം കുന്നിക്കോട് സ്വദേശി കബീര്‍ (63), കടപ്പാക്കട സ്വദേശിനി സുബൈദ (52), ചവറ സ്വദേശിനി പ്രഭാവതി അമ്മ (73), മുഖത്തല സ്വദേശി ശ്രീകുമാര്‍ (52), പട്ടത്താനം സ്വദേശി ചാള്‍സ് (80), ആലപ്പുഴ തൈക്കല്‍ സ്വദേശി സത്യന്‍ (65), കോട്ടയം ചങ്ങനശേരി സ്വദേശി സാബു ജേക്കബ് (53), വടവത്തൂര്‍ സ്വദേശി രാജു കുര്യന്‍ (75), കാരപ്പുഴ സ്വദേശിനി ശ്യാമള (60), മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ഈതേരി (75), ഉപ്പട സ്വദേശിനി ഫാത്വിമ (61), കുറ്റിപ്പുറം സ്വദേശി സെയ്ദലവി (60), അരീകോട് സ്വദേശി ഇബ്രാഹീം കുട്ടി (78), കണ്ണൂര്‍ കാടാച്ചിറ സ്വദേശി ബാലകൃഷ്ണന്‍ (71), പള്ളിപ്രം സ്വദേശി പി രവീന്ദ്രന്‍ (73), കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി രവീന്ദ്രന്‍ (52) എന്നിവരുടെ മരണവും ഇന്ന് സ്ഥിരീകരിച്ചു. ഇവര്‍ കൊവിഡ് പോസിറ്റീവാണ്. ഇതോടെ ആകെ മരണം 884 ആയി. ഇത് കൂടാതെയുണ്ടായ മരണങ്ങള്‍ എന്‍ ഐ വി ആലപ്പുഴയിലെ പരിശോധനക്കു ശേഷം സ്ഥിരീകരിക്കും.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 54 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 146 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. തിരുവനന്തപുരം- 892, മലപ്പുറം- 793, കൊല്ലം- 833, എറണാകുളം- 688, തൃശൂര്‍- 733, കോഴിക്കോട്- 691, കണ്ണൂര്‍- 398, പാലക്കാട്- 293, കോട്ടയം- 424, ആലപ്പുഴ- 406, കാസര്‍കോട്- 393, പത്തനംതിട്ട- 218, വയനാട്- 124, ഇടുക്കി- 24 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

കണ്ണൂര്‍- 32, തിരുവനന്തപുരം- 16, പത്തനംതിട്ട- 13, തൃശൂര്‍- 12, എറണാകുളം- 11, കോഴിക്കോട്- 8, മലപ്പുറം, കാസര്‍കോട്- 5 വീതം, പാലക്കാട്- 3, കൊല്ലം, കോട്ടയം, വയനാട്- 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലെ 10 ഐ എന്‍ എച്ച് എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം- 850, കൊല്ലം- 485, പത്തനംതിട്ട- 180, ആലപ്പുഴ- 302, കോട്ടയം- 361, ഇടുക്കി- 86, എറണാകുളം- 337, തൃശൂര്‍- 380, പാലക്കാട്- 276, മലപ്പുറം- 541, കോഴിക്കോട്- 628, വയനാട്- 102, കണ്ണൂര്‍- 251, കാസര്‍കോട്- 202 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. 1,54,092 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,63,094 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,703 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,391 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,444 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,494 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സി എല്‍ ഐ എ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 32,63,691 സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,09,482 സാമ്പിളുകളും പരിശോധനക്കയച്ചു.

---- facebook comment plugin here -----

Latest