Connect with us

National

ഹഥ്‌റാസില്‍ സര്‍ക്കാറിനെതിരേ ഗൂഡാലോചനയെന്ന് യോഗി:  സംസ്ഥാനത്താകെ യുപി പോലീസ് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Published

|

Last Updated

ലക്‌നൗ| ഹഥ്‌റാസ് സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തൊട്ടാകെ 19 കേസുകള്‍ രജസ്റ്റര്‍ ചെയ്തു. ഹഥ്‌റാസ് സംഭവത്തില്‍ സര്‍ക്കാറിനെതിരേ അന്താഷട്ര ഗൂഡാലോചന നടന്നുവെന്നും മതസ്പര്‍ദ ഉണ്ടാക്കിയെന്നും ആരോപിച്ചാണ് കേസുകള്‍ രജ്‌സിറ്റര്‍ ചെയ്തത്. യുപിയുടെ വളര്‍ച്ചയില്‍ അസുയപൂണ്ടവര്‍ സര്‍ക്കാറിനെതിരേ ഗൂഡാലോചന നടത്തുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപണം ഉന്നയിച്ച് 24 മണിക്കൂറിന് ശേഷമാണ് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

രാജ്യദ്രോഹം, ഗൂഡാലോചന, ജാതി ഭിന്നത, മതപരമായ വിവേചനം, ഭരണകൂടിത്തിനെതിരായ ഗൂഡാലോചന, മാനനഷ്ടം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹഥ്‌റാസില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. അന്വേഷണത്തിലൂടെ സത്യം പുറത്ത് വരുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കൊവിഡ് മാനനദണ്ഡം ലംഘിച്ചതിനും യുപി സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. സെപ്തംബര്‍ 14നാണ് ഹഥ്‌റാസില്‍ ദലിത് പെണ്‍കുട്ടി ക്രൂരമായ കൂട്ടബലാല്‍സംഗത്തിനിരയായത്. പെണ്‍കുട്ടിയുടെ നാവ് മുറിക്കുകയും നട്ടെല്ല് തകര്‍ക്കുകയും പ്രതികള്‍ ചെയ്തിരുന്നു. ക്രൂരമായ പരുക്കേറ്റ പെണ്‍കുട്ടി പിന്നീട് കൊല്ലപ്പെട്ടു. തുടര്‍ന്ന് യുപി പോലീസ് പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ ബലാമായി ചപ്പുചവറുകള്‍ക്കിടയില്‍ കൂട്ടിയിട്ട് കത്തിച്ചു. ഹഥ്‌റാസ് സംവത്തിനെതിരേ രാജ്യവ്യാപകമായി പ്രക്ഷേഭം അരങ്ങേറുകയാണ്.