Connect with us

National

ഉയരങ്ങളിലെ പോരിനായി ഇന്ത്യ റഷ്യയില്‍ നിന്ന് ടാങ്കുകള്‍ വാങ്ങുന്നു

Published

|

Last Updated

ന്യൂഡല്‍ഹി |  ലഡാക്ക് അതിര്‍ത്തിയിലും മറ്റും ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കവെ ഉയരംകൂടിയ പ്രദേശങ്ങളില്‍ സൈന്യത്തിന് സഹായകരമാകുന്ന ആധുനിക യുദ്ധടാങ്കുകള്‍ റഷ്യയില്‍ നിന്ന് വാങ്ങാന്‍ ഇന്ത്യയുടെ തീരുമാനം. പര്‍വത് മേഖലകളില്‍ ഭാരം കൂടിയ ടാങ്കുകള്‍ വിന്യസിക്കുന്നതിന് പരിമിതിയുണ്ട്. ഇത് മറികടക്കാനാണ് താരത്യമേന ഭാരം കുറഞ്ഞ എന്നാല്‍ എല്ലാ അധുനിക സൗകര്യങ്ങളുമുള്ള സ്പ്രുട്ട് എസ് ഡി എം 1 എന്ന യുദ്ധ ടാങ്ക് ഇന്ത്യ വാങ്ങുന്നത്. ആദ്യഘട്ടത്തില്‍ 500 കോടി രൂപ മുടക്കി 24 ടാങ്കുകളാണ് ഇന്ത്യ വാങ്ങുക.

ഇക്കാര്യത്തില്‍ റഷ്യയുമായി ചര്‍ച്ച ആരംഭിച്ചുവെന്നാണ് വിവരങ്ങള്‍. നിലവില്‍ റഷ്യയില്‍ പരീക്ഷണ ഘട്ടത്തിലാണ് സ്പ്രൂട്ട് ടാങ്കുകള്‍. കരാര്‍ യാഥാര്‍ഥ്യമാകുന്നതിന് മുമ്പുതന്നെ ഇന്ത്യയില്‍ ചില പരീക്ഷണങ്ങള്‍ നടത്തിയേക്കും. റഷ്യ- ഇന്ത്യ സര്‍ക്കാര്‍ തലത്തിലുള്ള കരാറാകും ഇക്കാര്യത്തില്‍ ഉണ്ടാവുക. അടിയന്തര ഘട്ടത്തില്‍ ആയുധ സംഭരണത്തിന് ചെലവിടാന്‍ സൈന്യത്തിന് നല്‍കിയിട്ടുള്ള അധികാര പരിധിയില്‍ വരുന്നതിനാല്‍ ഇതിന് അധികം നടപടിക്രമങ്ങള്‍ ആവശ്യമായി വരില്ല.

അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യത ഇപ്പോഴും നിലനില്‍ക്കുകയാണ്. ചൈന വലിയ തോതില്‍ സൈന്യത്തേയും ടാങ്കുകളും വിന്യസിച്ച് പ്രകോപനത്തിന് ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ തന്നെ ചൈനയുടെ 15 ടാങ്കുകള്‍ നിയന്ത്രണ രേഖക്കടുത്തുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രതിരോധം ശക്തമാക്കുന്നതിന് ഇന്ത്യ ആധുനിക ടാങ്കുകള്‍ വാങ്ങുന്നത്.

---- facebook comment plugin here -----

Latest