Kerala
ഡി വൈ എസ് പിയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട്; പോലീസ് അന്വേഷണമാരംഭിച്ചു

കൊച്ചി | ഡി വൈ എസ് പിയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ഫേസ് ബുക്ക് അക്കൗണ്ടിനെ കുറിച്ച് പോലീസ് അന്വേഷണമാരംഭിച്ചു. ആലുവ ഈസ്റ്റ് പോലീസാണ് കേസെടുത്ത് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണമാരംഭിച്ചു.
പത്തനംതിട്ട സ്വദേശിയും എറണാകുളം റൂറല്‍ നാര്‍ക്കോട്ടിക് ഡി വൈ എസ് പിയുമായ മധു ബാബുവിന്റെ പേരിലാണ് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയിട്ടുള്ളത്. മധു ബാബു രാഘവ് എന്ന പേരിലാണ് ഡി വൈ എസ് പിയുടെ യഥാര്‍ഥ ഫേസ് ബുക്ക് അക്കൗണ്ടുള്ളത്. ഇതേ പേരില്‍ തന്നെയാണ് വ്യാജ അക്കൗണ്ടുമുള്ളത്.
---- facebook comment plugin here -----