Connect with us

Covid19

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു

Published

|

Last Updated

തിരുവനന്തപുരം | ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജിലെ കൊവിഡ് നോഡല്‍ ഓഫീസര്‍മാര്‍ രാജിവെച്ചു. പ്രതിഷേധ സൂചകമായാണ് രാജിയെന്നും അധിക ചുമതല വഹിക്കാനാകില്ലെന്നും രാജിവെച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

രോഗിക്ക് പുഴുവരിച്ച സംഭവിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ അരുണയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇത് അംഗീകരിക്കാതെയാണ് ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. നേരത്തെ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിയ ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കല്‍ കോളജിലെ 50 ഓളംഡോക്ടര്‍മാര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തത്.

രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഡ് ചെയ്ത ഡോക്ടറെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ റിലേ നിരാഹാര സമരവും ആരംഭിച്ചിട്ടുണ്ട്. നഴ്‌സുമാരുടെ സംഘടന ഇന്ന് കരിദിനമായും ആചരിക്കുന്നുണ്ട്.