Connect with us

National

ഹത്രാസ് കൊല; സി ബി ഐ അന്വേഷിക്കണമെന്ന് പെണ്‍കുട്ടിയുടെ പിതാവ്

Published

|

Last Updated

ലഖ്‌നോ | ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ കുടുബം സംഭവത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്. ഉത്തര്‍ പ്രദേശ് പോലീസിനെ വിശ്വാസമില്ലെന്നും നീതി ലഭിക്കാന്‍ സി ബി ഐ അന്വേഷണം വേണമെന്നും പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു.

യു പി പോലീസ് ഇപ്പോള്‍ ചെയ്യുന്നത് അംഗീകരിക്കാനാകുന്നില്ല. തങ്ങളെ വീടിനു പുറത്തേക്ക് പോലും വിടുന്നില്ല. ആരോടും സംസാരിക്കാനാകുന്നില്ല. വീടും പരിസരവും മുഴുവന്‍ പോലീസ് നിരീക്ഷണത്തിലാണ്. ആരേയും വീട്ടിലേക്ക് വരാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേും നിര്‍ഭയ കേസിലെ അഭിഭാഷകയേയുമെല്ലാം യു പി പോലീസ് തടഞ്ഞിരുന്നു. സംഭവത്തില്‍ രാഹുലിനും പ്രിയങ്കക്കുമെതിരെ പകര്‍ത്തവ്യാധി നിയമപ്രകാരം യു പി പോലീസ് കേസുമെടുത്തിട്ടുണ്ട്.

പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്ന പൊലീസിന്റെ വാദത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പോലീസ് തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങല്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. പോലീസ് അന്വേഷണത്തിനെതിരായ കുടുംബത്തിന്റെ പ്രസ്താവന പിന്‍വലിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് സമ്മര്‍ദ്ദം ചെലുത്തുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.