Connect with us

Covid19

കൊവിഡ് വാക്‌സിനെത്തിയാലും ജനജീവിതം പെട്ടന്ന് സാധാരണ നിലയിലെത്തില്ലെന്ന് വിദഗ്ദര്‍

Published

|

Last Updated

ലണ്ടന്‍ |  ലോകമഹാമാരിയായ കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന് ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തിയാലും ജനജീവിതം പെട്ടന്ന് മുമ്പത്തെ അവസ്ഥയിലേക്ക് എത്തില്ലെന്ന് വിദഗ്ദര്‍. ലണ്ടര്‍ റോയല്‍ സൊസൈറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം വാക്‌സിനുണ്ടായാലും അടുത്ത വര്‍ഷം ഏപ്രില്‍ വരെയെങ്കിലും നിലവിലെ അവസ്ഥ ലോകത്ത് തുടരുമെന്നാണ് പറയുന്നത്.

മാര്‍ച്ചില്‍ എത്തിയാല്‍ തന്നെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് ഇതിനര്‍ഥമില്ല. എല്ലാവരിലേക്കും എത്തുന്നതിന് ആറ് മാസം മുതല്‍ ഒരു വര്‍ഷംവരെ എടുക്കാം. 2022 വരെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തില്ലെന്നാണ് ഇതിനര്‍ഥം.

വാക്‌സിന്‍ നിര്‍മിക്കുന്നതില്‍ ഗുരുതരമായ വെല്ലുവിളികള്‍ ഉണ്ട്. നിര്‍മാണത്തിലും സംഭരണത്തിലുമുള്ള തടസങ്ങള്‍, വാക്‌സിനുകള്‍ എത്രത്തോളം നന്നായി പ്രവര്‍ത്തിക്കും എന്നത് സംബന്ധിച്ച ചോദ്യങ്ങള്‍, ജനങ്ങളുടെ വിശ്വാസ്യതയിലുള്ള പ്രശ്‌നങ്ങള്‍ എന്നിവയൊക്കെയാണ് വെല്ലുവിളി.

വൈറസിനെ നിയന്ത്രിക്കാന്‍ വാക്‌സിന്‍കൊണ്ടു മാത്രം സാധിക്കില്ലെന്നും ദൈനംദിന ജീവിതത്തിലെ നിയന്ത്രണങ്ങള്‍ കുറച്ചുനാളുകള്‍ കൂടി തുടരണമെന്നും വിദഗ്ധര്‍ പറയുന്നു. കൊവിഡിനെതിരായ വാക്‌സിന്‍ നിര്‍മിക്കാന്‍ ലോകത്ത് നൂറുകണക്കിന് ശാസ്ത്രജ്ഞരാണ് പ്രവര്‍ത്തിക്കുന്നത്. 11 വാക്‌സിനുകളെങ്കിലും മനുഷ്യരിലെ മൂന്നാം ഘട്ട പരീക്ഷണത്തിലുമാണ്. ഈ വര്‍ഷം ഫലപ്രദമായ വാക്‌സിന്‍ ഈ വര്‍ഷം കണ്ടെത്തിയാല്‍ വാക്‌സിനേഷന്‍ അടുത്ത വര്‍ഷം ആദ്യം ആരംഭിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.