Connect with us

Eranakulam

റേഷന്‍ കാര്‍ഡ് ബി പി എല്‍ വിഭാഗത്തിലേക്കു മാറ്റിക്കിട്ടിയില്ല; യുവതി ആത്മഹത്യക്ക് ശ്രമിച്ചു

Published

|

Last Updated

കൊച്ചി | റേഷന്‍ കാര്‍ഡ് ബി പി എല്‍ വിഭാഗത്തിലേക്ക് മാറ്റിക്കിട്ടാത്തതില്‍ പ്രതിഷേധിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം. മട്ടാഞ്ചേരി കൊച്ചങ്ങാടി സ്വദേശിനി ഷംലത്ത് (31) ആണ് ഇന്ന് ഉച്ചയോടെ മട്ടാഞ്ചേരി റേഷനിംഗ് ഓഫീസിനു മുന്നില്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചത്. കാര്‍ഡ് എ പി എല്ലില്‍ നിന്ന് ബി പി എല്ലിലേക്ക് മാറ്റിക്കിട്ടുന്നതിന് അപേക്ഷ നല്‍കി ഏറെക്കാലമായിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.

ദേഹത്ത് മണ്ണെണ്ണയൊഴിച്ചതിനു ശേഷം തീപ്പെട്ടിയുമായി ഇവര്‍ ഓഫീസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. കണ്ടുനിന്നവര്‍ ഇവരുടെ പക്കല്‍ നിന്നും തീപ്പെട്ടി പിടിച്ചുവാങ്ങുകയായിരുന്നു.

Latest