Connect with us

National

ബാബരി: വിധി കേള്‍ക്കാന്‍ എല്‍ കെ അദ്വാനി നാളെ കോടിതിയിലെത്തില്ല

Published

|

Last Updated

ന്യൂഡല്‍ഹി| ബാബരി മസസ്ജിദ് തകര്‍ത്ത കേസിലെ വിധി കേള്‍ക്കാനായി ബി ജെ പി നേതാവ് എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ നാളെ കോടതിയിലെത്തില്ല. വിധി പറയുന്ന ദിവസം എല്ലാവരും കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവുണ്ടെങ്കിലും കൊവിഡ് കാരണം പലര്‍ക്കും ആരോഗ്യപരമായ പ്രശ്‌നത്താല്‍ എത്തിചേരാനാവില്ല.

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്വാനിയും ജോഷിയും ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കൊവിഡ് ബാധിച്ച് ഉമാഭാരതി ആശുപത്രിയില്‍ ചികിത്സയിലാണ്. കല്യാണ്‍ സിംഗും കൊവിഡിനെ തുടര്‍ന്ന് ചികിത്സയിലാണ്.

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്. രാമന്റെ ജന്‍മസ്ഥലത്താണ് പള്ളി നിര്‍മ്മിച്ചതെന്നാരോപിച്ചായിരുന്നു ബി ജെ പി നേതാക്കളുടെ സഹായത്തോടെ പള്ളി കര്‍സേവകര്‍ തകര്‍ത്തത്. അതേസമയം, വിധി എന്തായാലും അതില്‍ സന്തോഷമേ ഉള്ളുവെന്ന് ഉമഭാരതി പ്രതികരിച്ചു. തന്നെ തൂക്കുമരത്തിലേക്ക് അയച്ചാലും സന്തോഷപൂര്‍വം അത് സ്വീകരിക്കുമെന്ന് അവര്‍ നേരത്തേ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest