Connect with us

Kerala

സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തത്ക്കാലം വേണ്ടെന്ന് എല്‍ ഡി എഫ്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തത്ക്കാലം വേണ്ടെന്ന് എല്‍ ഡി എഫ്. രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അനന്തര നടപടികളാകാമെന്നും യോഗം വിലയിരുത്തി.

അതേസമയം, കൊവിഡ് രൂക്ഷമായി പടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനും ബി ജെ പിക്കുമെതിരെ പ്രഖ്യാപിച്ചിരുന്ന സമര പരിപാടികള്‍ നിര്‍ത്തിവക്കാനും മുന്നണി തീരുമാനിച്ചു.