Connect with us

Covid19

കൊവിഡ് രോഗിയുടെ ശരീരത്തില്‍ പുഴുവരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സക്കു ശേഷം തിരിച്ച് വീട്ടിലെത്തിയ കൊവിഡ് രോഗിയുടെ ശരീരത്തില്‍ പുഴുവരിക്കുന്നത് കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും രോഗിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിന്റെ ശരീരത്തിലാണ് പുഴുവരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കുമ്പോള്‍ അനില്‍ കുമാറിനൊപ്പം ബന്ധുക്കളും ഉണ്ടായിരുന്നു. എന്നാല്‍, ആശുപത്രിയിലെ ഒരു വാര്‍ഡില്‍ കൊവിഡ് വ്യാപനമുണ്ടായതിനെ തുടര്‍ന്ന് ബന്ധുക്കളെ ഇവിടെ നിന്നും മാറ്റുകയായിരുന്നു. ഇതോടെ അനിലിന് കൃത്യമായ പരിചരണം കിട്ടാത്ത സ്ഥിതി വരികയായിരുന്നു.

Latest