Connect with us

Malappuram

സാന്ത്വന പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ 'റീ-സ്റ്റോർ മലപ്പുറം' പദ്ധതിയുമായി എസ് വൈ എസ്

Published

|

Last Updated

മലപ്പുറം | സാന്ത്വന പ്രവർത്തനങ്ങൾക്കായി മഞ്ചേരിയിൽ നിർമിക്കുന്ന സാന്ത്വനം സദനത്തിന്റെ നിർമാണത്തിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് മലപ്പുറം സോണിന് കീഴിൽ “റീ-സ്റ്റോർ മലപ്പുറം” പദ്ധതി തുടങ്ങി.

സോൺ തല ഉൽഘാടനം സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി മേൽമുറി നിർവഹിച്ചു. സോൺ പ്രസിഡന്റ് നജ്മുദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സോൺ ഉപാധ്യക്ഷൻ ദുൽഫുഖാറലി സഖാഫി, കെ ഇബ്‌റാഹീം ബാഖവി, അബ്ദുൽ മജീദ് മദനി, അക്ബർ ബാഖവി, അക്ബർ പുല്ലാണിക്കോട് സംബന്ധിച്ചു.

സോണിന് കീഴിൽ പൂക്കോട്ടൂർ, മേൽമുറി, മലപ്പുറം, കോഡൂർ, കുറുവ, കൂട്ടിലങ്ങാടി, മക്കരപ്പറമ്പ് എന്നീ സർക്കിളുകളിലെ യൂണിറ്റുകളിൽ വീടുകളിലുള്ള പാഴ്‌വസ്തുക്കൾ സമാഹരിക്കും. ഇതിലൂടെ ലഭിക്കുന്ന തുക ഓരോ സർക്കിളുകളും സാന്ത്വന സദന നിർമാണ പ്രവർത്തനങ്ങൾക്ക് നൽകും.

സർക്കിൾ തല ഉദ്ഘാടനങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ മുസ് ലിയാർ സജീർ , കൂട്ടിലങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എച്ച് സലീം, പൂക്കോട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് യൂസുഫ് ഹാജി,  ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കെ മുഹ്‌സിൻ ,ഡി സി സി മെമ്പർ എം മൊയ്തു മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Latest