Connect with us

Kerala

സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വീട് കെ പി സി സിയുടെ 'ആയിരം വീട്' പദ്ധതിയാക്കിയതായി ആരോപണം

Published

|

Last Updated

നിലമ്പൂര്‍ | കെ പി സി സിയുടെ 1000 വീട് പദ്ധതിയില്‍ നിര്‍മിച്ച ഭവനമെന്ന പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്നത് സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നിര്‍മിച്ച വീടെന്ന് ആരോപണം. വണ്ടൂര്‍ മണ്ഡലത്തിലെ മമ്പാട് പഞ്ചായത്തില്‍ നിര്‍മിച്ച വീടാണ് ഇത്തരത്തില്‍ ഉദ്ഘാടനം ചെയ്യാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. വിഷയം ചൂണ്ടിക്കാട്ടി പി വി അന്‍വര്‍ എം എല്‍ എ കോണ്‍ഗ്രസിനെതിരെ ഫേസ്ബുക്കില്‍ രൂക്ഷ പരിഹാസവുമായി രംഗത്തെത്തി. തക്കം കിട്ടിയാല്‍ താജ്മഹലും ആയിരം വീട് പദ്ധതിയില്‍പ്പെടുത്തുമെന്ന് പി വി അന്‍വര്‍ പരിഹസിച്ചു.

വീട് നിര്‍മാണത്തിനായി സര്‍ക്കാര്‍ രണ്ട് ഗഡുക്കളായി നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് നിര്‍മിച്ച വീടാണിപ്പോള്‍ കെ പി സി സിയുടെ 1000 വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പി വി അന്‍വര്‍ എം എല്‍ എ ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ വലിയ പ്രതികരണങ്ങളാണ് ഉയരുന്നത്.

അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കാശ് അണ്ണന്‍ തരും..

ചോര മഷി കമ്പനികള്‍ തരും..

കോവിഡ് ടെസ്റ്റിനായി
നാട്ടുകാരുടെ അഡ്രസ് കൊടുക്കും..

“കെ.പി.സി.സിയുടെ 1000 വീടെന്ന”
പേരില്‍സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പണിയുന്ന വീട് ഉദ്ഘാടനം ചെയ്യും.. ”

സംഭവം നിലമ്പൂരിനടുത്തുള്ള മമ്പാടാണ്.പ്രസ്തുത ഉപഭോക്താവിന് വീട് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ രണ്ട് ഗഡുക്കളായി 4 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.ഈ വീടാണിപ്പോള്‍ “കെ.പി.സി.സിയുടെ 1000 വീട്”പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത്.ബഹു.പ്രതിപക്ഷ നേതാവാണ് ഉദ്ഘാടകന്‍.

പകരം വയ്ക്കാനില്ലാത്ത പാര്‍ട്ടി
ശരിക്കും പറഞ്ഞാല്‍ കോണ്‍ഗ്രസ്സാണ്.!

തക്കം കിട്ടിയാല്‍ താജ്മഹല്‍ പോലും “കെ.പി.സി.സിയുടെ 1000 വീടുകളില്‍” ഉള്‍പ്പെടുത്തിക്കളയും.

 

 

---- facebook comment plugin here -----

Latest