പഴയ കെ എസ് ആര്‍ ടി സി ബസുകള്‍ ഫുഡ് ട്രക്കുകളാക്കാന്‍ പദ്ധതി

Posted on: September 23, 2020 11:28 pm | Last updated: September 24, 2020 at 9:38 am

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ബസുകള്‍ ഫുഡ് ട്രക്കുകളാക്കാന്‍ പദ്ധതിയുമായി സര്‍ക്കാര്‍. പഴയ ബസുകള്‍ വെറുതെ കിടന്ന് നശിച്ചുപോകുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബസുകള്‍ രൂപമാറ്റം വരുത്തി ഫുഡ് ട്രക്ക് ആക്കി മാറ്റുകയാണ് ചെയ്യുക.

മില്‍മയുമായി ചേര്‍ന്ന് ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്ത് സജ്ജീകരിച്ചു കഴിഞ്ഞു. ബസുകള്‍ നശിക്കുന്നത് ഒഴിവാക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.