മലയാളി നാവികസേന ഉദ്യോഗസ്ഥന്‍ ഗോവയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

Posted on: September 23, 2020 3:35 pm | Last updated: September 23, 2020 at 3:35 pm

മാരാരിക്കുളം | ഗോവയില്‍ കൊവിഡ് ബാധിച്ച് മലയാളിയായ നാവികസേന ഉദ്യോഗസ്ഥന്‍ മരിച്ചു. ആര്യാട് ചെമ്പന്തറ ചാലാത്തറ യില്‍ പ്രകാശിനിയുടെ മകന്‍ പ്രമോദ് (26) ആണ് മരിച്ചത്. നാവിക സേനയില്‍ ഹവില്‍ദാറായിരുന്നു പ്രമോദ് . കപ്പലിലായിരുന്ന പ്രമോദിന് ഒരാഴ്ച മുമ്പാണ് രോഗം ബാധിച്ചത്.

ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രമോദ് ഞായറാഴ്ചയാണ് മരിച്ചത്. നാലു ദിവസം മുമ്പുവരെ പ്രമോദ് കുടുംബാംഗങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചൊവ്വാഴ്ച വൈകിട്ട് നാലരയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു