Connect with us

National

സമരം ചെയ്യുന്ന എം പിമാരെ കാണാനെത്തിയ രാജ്യസഭ ഉപാധ്യക്ഷന് മോദിയുടെ അഭിനന്ദനം

Published

|

Last Updated

ന്യൂഡല്‍ഹി | എം പിമാരെ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിംഗിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ക്ക് ചായ നല്‍കിയ ഹരിവംശിന്റെ മഹാമനസ്‌കതക്ക് നന്ദിയുണ്ടെന്ന് മോദി ട്വിറ്ററില്‍ പറഞ്ഞു.

രാജ്യസഭയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എം പിമാരെ കാണാന്‍ രാവിലെ ഹരിവംശ് എത്തിയിരുന്നു. തുടര്‍ന്ന് എം പിമാര്‍ക്ക് അദ്ദേഹം ചായ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
അതിനിടെ എം പിമാരെ തിരിച്ചെടുത്തില്ലെങ്കില്‍ പാര്‍ലിമെന്റ് സമ്മേളനം ബഹിഷ്‌ക്കരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

 

 

---- facebook comment plugin here -----

Latest