Connect with us

Oddnews

ആക്രമണകാരികളായ മുതലകള്‍ നിറഞ്ഞ നദിയില്‍ കുടുങ്ങിയ കൂനന്‍ തിമിംഗലം ഒടുവില്‍ രക്ഷപ്പെട്ടു

Published

|

Last Updated

സിഡ്‌നി | ആക്രമണകാരികളായ മുതലകള്‍ വസിക്കുന്ന നദിയില്‍ അബദ്ധത്തിലെത്തിയ കൂനന്‍ തിമിംഗലം രണ്ടാഴ്ചക്ക് ശേഷം തിരിച്ച് കടലിലെത്തി. ആസ്‌ത്രേലിയയിലെ വടക്കന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന കകഡു നാഷണല്‍ പാര്‍ക്കിലെ ഈസ്റ്റ് അലിഗേറ്റര്‍ നദിയിലാണ് മൂന്ന് കൂനന്‍ തിമിംഗലങ്ങള്‍ പ്രവേശിച്ചത്.

ഉപ്പുജല മുതലകള്‍ ഇവിടെ ധാരാളമായി വസിക്കുന്നുണ്ട്. മൂന്ന് തിമിംഗലങ്ങളില്‍ രണ്ടെണ്ണം തിരിച്ച് കടലിലേക്ക് പോയി. ബാക്കിയായ ഒരു തിമിംഗലം വെള്ളത്തില്‍ കുടുങ്ങിപ്പോകുകയോ ബോട്ട് ഇടിക്കുകയോ ചെയ്യുമെന്ന ആശങ്ക അധികൃതര്‍ക്കുണ്ടായിരുന്നു.

വലുപ്പമേറിയ തിമിംഗലമായതിനാല്‍ മുതലകള്‍ ആക്രമിക്കുമെന്ന ആശങ്ക അധികൃതര്‍ക്ക് കുറവായിരുന്നു. നദിയുടെ അടിത്തട്ടില്‍ കുടുങ്ങുമോയെന്ന ആശങ്കയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ആശങ്കകള്‍ അസ്ഥാനത്താക്കി രണ്ടാഴ്ചത്തെ നദീവാസത്തിന് ശേഷം കൂനന്‍ തിമിംഗലം കടലിലേക്ക് തന്നെ പോയി. ഇനി അന്റാര്‍ട്ടിക്കയിലേക്കായിരിക്കും ഈ തിമിംഗലങ്ങള്‍ കുടിയേറുകയെന്നാണ് പ്രതീക്ഷിക്കുന്നത്. വീഡിയോ കാണാം:

https://www.facebook.com/KakaduNationalPark/posts/2078602912274237 

Latest