കേരളത്തില്‍ ഭീകരവാദികള്‍ എത്തിയത് അറിയാത്തത് ഇന്റലിജന്‍സ് വീഴ്ച: മുല്ലപ്പള്ളി

Posted on: September 19, 2020 4:00 pm | Last updated: September 19, 2020 at 8:19 pm

തിരുവനന്തപുരം |  സംസ്ഥാനത്ത് തീവ്രവാദികള്‍ എത്തിയത് സര്‍ക്കാര്‍ അറിയാതിരുന്നത് ഇന്റലിജന്‍സിന്റെ വലിയ വീഴ്ചയാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് നിയമ സംവിധാനം തകര്‍ന്നിരിക്കുകയാണ്. ദുബൈയില്‍ നിന്ന് യു എ ഇ കോണ്‍സുലേറ്റിലേക്ക് ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് കേസ് എടുത്തത് അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയാണ്. ഇതോടെ കള്ളക്കടത്തില്‍ സര്‍ക്കാറിന്റെ പങ്ക് വ്യക്തമായി.

മതത്തെ ദുരുപയോഗം ചെയ്യാനാണ് സര്‍ക്കാറിന്റെ ശ്രമം. ഒരു കൂട്ടം മന്ത്രിമാരും ഉപജാപക സംഘങ്ങളുമാണ് നാടിനെ നശിപ്പിക്കുന്നത്. ഭരണകൂട ഭീകരതക്ക് നേതൃത്വം നല്‍കുന്നത് മുഖ്യമന്ത്രിയാണ്. പോളിറ്റ് ബ്യൂറോക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്നും മുല്ലപ്പള്ളി ചോദിച്ചു.