Connect with us

Saudi Arabia

പ്രാർഥനാനിർഭരം: ആദ്യ തറാവീഹിൽ ഇരുഹറമുകളിലും ലക്ഷങ്ങളെത്തി

മസ്ജിദുല്‍ ഹറമില്‍ തറാവീഹ്, തഹജ്ജുദ് നിസ്‌കാരത്തിന് പതിനൊന്ന്  ഇമാമുമാര്‍

Published

|

Last Updated

മക്ക|പുണ്യ റമസാൻ മാസത്തിലെ ആദ്യ ദിനത്തിൽ  ഇരു ഹറമുകളിലും തറാവീഹ് നമസ്കാരത്തിനെത്തിയത് ലക്ഷങ്ങൾ. സ്വദേശികളും വിദേശികളുമായ അഷ്ടദിക്കുകളിൽ നിന്നെത്തിയ ഉംറ തീർഥാടകരും സന്ദർശകരടക്കമുള്ള വിശ്വാസികളാണ് തറാവീഹിനെത്തിയത്.
ഇരുഹറമുകളിലും ഈ വർഷം പത്ത് റക്അത്താണ് തറാവീഹ് നിസ്‌കാരം നടക്കുന്നത്. മക്കയിലെ മസ്ജിദുൽഹറമിൽ ആദ്യ ദിനത്തിലെ തറാവീഹിന് ശൈഖ് ബദർ അൽ തുർക്കി, ശൈഖ് വലീദ് അൽ ഷംസാൻ, ശൈഖ് അബ്ദുർ റഹ്മാൻ സുദൈസും, പ്രവാചകനഗരിയായ മദീനയിലെ മസ്ജിദുന്നബവിയിൽ ശൈഖ് അബ്ദുല്ല ബൈസാൻ,ശൈഖ്  മുഹമ്മദ് ബർഹാജി എന്നിവർ  നേതൃത്വം നൽകി.

മക്കയിലെ മസ്ജിദുൽ ഹറമിൽ തറാവീഹ് -വിത്ർ നമസ്‌കാരത്തിന് ഈ വര്ഷം പതിനൊന്ന് ഇമാമുമാർ നേതൃത്വം നൽകുമെന്ന് ഹറം കാര്യ മന്ത്രാലയം അറിയിച്ചു. ഡോ. ശൈഖ് അബ്ദുൾറഹ്മാൻ അൽസുദൈസ്,ശൈഖ് ബദർ തുർക്കി, ശൈഖ് അബ്ദുല്ല ജുഹാനി,ശൈഖ് യാസർ ദോസരി,ശൈഖ് ബന്ദർ ബലീല,ശൈഖ് മാഹിർ അൽ മുഐക്ലി,ശൈഖ് ബന്ദർ ബലീല ,ശൈഖ് മഹർ അൽ-മുഐക്ലി,ശൈഖ് അബ്ദുല്ല ജുഹാനി,ശൈഖ് യാസർ ദോസരി,ശൈഖ് വലീദ് ഷംസൻ എന്നിവരാണ് നേതൃത്വം നൽകുക. റമസാനിൽ ഹറമിലെത്തുന്ന വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് ഈ വര്ഷം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

 

 

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest