Connect with us

Kerala

മലയോര ഹൈവേയും തീരദേശ ഹൈവേയും ദിവാസ്വപ്നമല്ല: മുഖ്യമന്ത്രി

Published

|

Last Updated

പത്തനംതിട്ട | മലയോര ഹൈവേ ദിവാസ്വപ്നമല്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. മലയോര ഹൈവേ ആയാലും തീരദേശ ഹൈവേ ആയാലും അത് യാഥാര്‍ഥ്യമാക്കുവാനാണ് സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ കിഫ്ബി പദ്ധതിയിലൂടെ നവീകരിച്ച മണ്ണാറകുളഞ്ഞി-കോഴഞ്ചേരി റോഡിന്റെ ഉദ്ഘാടനവും തിരുവല്ല ഉപദേശിക്കടവ് പാലത്തിന്റെ ശിലാസ്ഥാപന ഉദ്ഘാടനവും ഓണ്‍ലൈനിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സാധാരണയായി പണത്തിന്റെ കുറവാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം. ഇത്തരം വികസന പവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയില്‍ നിന്നു പണം കണ്ടെത്തും. ഇത് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. 10,000 കോടി രൂപയാണ് വികസന പദ്ധതികള്‍ക്കു വണ്ടി ചെലവഴിക്കുന്നത്. കോവളം-ബേക്കല്‍ ജലപാതയും ഉടന്‍ ഗതാഗതയോഗ്യമാക്കുവാന്‍ കഴിയും. 100 ദിന പരിപാടിയുടെ ഭാഗമായും വലിയ മാറ്റങ്ങളാണ് ഉണ്ടാകുവാന്‍ പോകുന്നതെന്നും സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കുവാന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

Latest