Ongoing News
എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നാല് മാസത്തേക്ക് നീട്ടി
 
             തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ നാല് മാസത്തേക്ക് നീട്ടി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് മുതല്‍120 ദിവസത്തേക്കാണ് നടപടി.

ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ പുനഃപരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. അഖിലേന്ത്യാ സര്‍വീസ് ചട്ടം അനുസരിച്ച് ഐ എ എസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്ത് 60 ദിവസം കഴിയുമ്പോള്‍ പുനഃപരിശോധിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ ജൂലായ് 17നാണ് ശിവശങ്കറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.
    ---- facebook comment plugin here -----						