കൊവിഡ്: പത്തനംതിട്ടയില്‍ 66 പേര്‍ വീടുകളില്‍ ചികിത്സയില്‍

Posted on: September 12, 2020 8:14 pm | Last updated: September 12, 2020 at 8:15 pm

പത്തനംതിട്ട | പത്തനംതിട്ടയില്‍ 88 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കൊവിഡ്19 ബാധിതരായ 66 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ ഒന്‍പതു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 14 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും 65 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. 18 പേരുടെ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ക്കും അടൂര്‍ താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു. ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളിലേക്കും രോഗ വ്യാപനം നടന്നതായി സൂചിപ്പിക്കുന്ന കണക്കുകളാണ് ഔദ്യോഗികമായി പുറത്തു വരുന്നത്. ഇതിനിടയില്‍ സെപ്റ്റംബര്‍ അഞ്ചിന് മരണമടയുകയും പ്രാഥമിക സ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആവുകയും ചെയ്ത ലിജി ജോസഫ് (72), പരുമലയില്‍ മരണമടഞ്ഞ അജ്ഞാത വ്യക്തി എന്നിവര്‍ക്ക്  തുടര്‍ന്ന് നടത്തിയ ആര്‍ ടി പി സി ആര്‍ സ്ഥിരീകരണ പരിശോധനയില്‍ കൊവിഡ്ബാധ ഉണ്ടായിരുന്നില്ലായെന്ന് തെളിഞ്ഞു. അതിനാല്‍ കൊവിഡ് പോസിറ്റീവ് ലിസ്റ്റില്‍ നിന്നും, കൊവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റില്‍ നിന്നും ഇവ നീക്കം ചെയ്തു.

ജില്ലയില്‍ ഇതുവരെ ആകെ 4,688 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3,073 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.  ജില്ലയില്‍ ഇന്ന് 189 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3594 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1060 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1044 പേര്‍ ജില്ലയിലും 16 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

1,112 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന്  പുതിയതായി 78 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ആകെ 14,778 പേര്‍ നിരീക്ഷണത്തിലാണ്. 1,667 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.05 ശതമാനമാണ്.

ALSO READ  ഒളിച്ചുകടത്തലുകളുടെ കാലം