Business
കഴിഞ്ഞ മാസം രാജ്യത്ത് യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ 14 ശതമാനം വര്‍ധന

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ മാസം യാത്രാവാഹനങ്ങളുടെ വില്‍പ്പനയില്‍ 14 ശതമാനം വര്‍ധന. 2.15 ലക്ഷം യാത്രാ വാഹനങ്ങളാണ് ആഗസ്റ്റില്‍ വിറ്റത്. ജൂലൈയില്‍ ഇത് 1.9 ലക്ഷം ആയിരുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (സിയാം) ആണ് കണക്കുകള്‍ പുറത്തുവിട്ടത്.
തുടര്‍ച്ചയായ ഒമ്പത് മാസത്തെ വില്‍പ്പന മാന്ദ്യത്തിനൊടുവിലാണ് യാത്രാവാഹനങ്ങളുടെ കാര്യത്തില്‍ ഉണര്‍ച്ചയുണ്ടായത്. കഴിഞ്ഞ ഒക്ടോബറില്‍ വില്‍പ്പന വര്‍ധിച്ചിരുന്നു. തുടര്‍ച്ചയായ 11 മാസത്തെ കുറവിന് ശേഷമായിരുന്നു കഴിഞ്ഞ ഒക്ടോബറിലെ വര്‍ധന.
ഇരുചക്ര വാഹനങ്ങളുടെയും വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്. ആഗസ്റ്റില്‍ മൂന്ന് ശതമാനം വളര്‍ച്ചയാണ് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. 15.6 ലക്ഷം യൂനിറ്റുകളാണ് ആഗസ്റ്റില്‍ വിറ്റത്. ജൂലൈയില്‍ ഇത് 15.1 ലക്ഷം യൂനിറ്റുകളായിരുന്നു.
---- facebook comment plugin here -----