Connect with us

National

വിമാനത്തിനുള്ളിൽ ഫോട്ടോയെടുക്കുന്നതിന് കർശന വിലക്കുമായി ഡി ജി സി എ

Published

|

Last Updated

ന്യൂഡൽഹി| വിമാനയാത്രയിൽ നിയമങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ കടുത്ത നടപടിയെടുക്കുമെന്ന ഉത്തരവുമായി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡി ജി സി എ). യാത്രക്കിടയിൽ ഒരു തരത്തിലുള്ള ഫോട്ടോഗ്രഫിയും അനുവദിക്കാനാകില്ല. ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ ഛണ്ഡീഗഢ്-മുംബൈ വിമാനയാത്രക്കിടെ നിയമങ്ങൾ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

പ്രത്യേക അനുമതിയില്ലാത്ത ആർക്കും വിമാനത്തിനുള്ളിൽ ഫോട്ടോയെടുക്കാൻ അനുവാദമില്ലെന്ന് ഡി ജി സി എ വ്യക്തമാക്കി. വിമാന കമ്പനികൾ നിയമം ലംഘിച്ചാൽ ആ റൂട്ടിൽ അവർക്ക് രണ്ടാഴ്ച വിലക്ക് ഏർപ്പെടുത്തും. നിയമ ലംഘനത്തിൽ വിമാന കമ്പനി നടപടി സ്വീകരിച്ചെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ ഇതേ റൂട്ടിൽ വീണ്ടും സർവീസ് നടത്താൻ അനുവദിക്കുകയുള്ളുവെന്നും ഡി ജി സി എ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.