ചെയ്ത തെറ്റ് എന്തെന്ന് പോലുമറിയാതെ ജയിലില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ആര് ശബ്ദമുയര്‍ത്തും?

Posted on: September 10, 2020 6:15 pm | Last updated: September 10, 2020 at 6:15 pm

ചെയ്ത തെറ്റെന്താണെന്നു പോലും അറിയാതെ ജാമ്യമെടുക്കാന്‍ ആളുകളില്ലാതെ വിചാരണ കാത്തുകിടക്കുന്ന ഇന്ത്യൻ തടവറകളിലെ ലക്ഷങ്ങള്‍ക്ക് വേണ്ടി ആര് ശബ്ദമുയര്‍ത്തുമെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കെ സഹദേവന്‍. പന്തീരാങ്കാവ് യു എ പി എ കേസില്‍ അലന്‍ ശുഐബിനും ത്വാഹക്കും ജാമ്യം കിട്ടിയ പശ്ചാത്തലത്തിലാണ് സഹദേവന്റെ ചോദ്യം.

രാഷ്ട്രീയ തടവുകാര്‍ ഒരു കണക്കിന് ഭാഗ്യവാന്മാരാണെന്നും അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ കുറച്ചുപേരെങ്കിലും ഉണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് കെ സഹദേവന്‍ ഇക്കാര്യം പങ്കുവെച്ചത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

വിചാരണപോലുമില്ലാതെ തടവിൽ കിടക്കുന്നവർക്ക് വേണ്ടി ആര് ശബ്ദമുയർത്തും?—————അലനും താഹക്കും ജാമ്യം കിട്ടി….

Posted by Sahadevan K Negentropist on Thursday, September 10, 2020

ALSO READ  ഐഫോണ്‍ എസ്ഇ (2020) ഇന്ത്യയില്‍ ഉത്പാദനം തുടങ്ങി