Connect with us

National

രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിന്ന് ആറ് ലക്ഷം തട്ടിയെടുത്തതായി പരാതി

Published

|

Last Updated

ന്യൂഡല്‍ഹി | അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റ് അക്കൗണ്ടില്‍ നിന്ന് വ്യാജ ചെക്ക് ഉപയോഗിച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ട്രസ്റ്റ് സെക്രട്ടറി തന്നെയാണ് പോലീസില്‍ വിവരമറിയിച്ചത്. പരാതിയില്‍ പോലീസ് കേസെടുത്തു.

സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ച് രൂപവത്ക്കരിച്ച ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്. തട്ടിപ്പിന് പിന്നില്‍ ആരാണെന്ന് അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.