അതിര്‍ത്തിയിലെ സംഘര്‍ഷം: ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന് മോസ്‌കോയില്‍

Posted on: September 10, 2020 6:47 am | Last updated: September 10, 2020 at 11:01 am

അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നതിനിടെ ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്. ഏറെ നിര്‍ണായകമായ ചര്‍ച്ചയാണ് മോസ്‌കോയില്‍ നടക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‌യിയും ഇന്നലെ റഷ്യ നല്‍കിയ ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു.

അതിര്‍ത്തിയില്‍ നിന്ന് സമ്പൂര്‍ണ പിന്മാറ്റമില്ലാതെ ഒരു ഒത്തുതീര്‍പ്പിനും ഇന്ത്യ തയ്യാറല്ലെന്ന് ചര്‍ച്ചയില്‍ അറിയിക്കും. പിന്മാറ്റത്തിനുള്ള സമയക്രമം തീരുമാനിക്കാമെന്ന നിര്‍ദ്ദേശവും വെക്കും. പാങ്‌ഗോംഗ് തീരത്തെ ഇന്ത്യന്‍ സൈനിക വിന്യാസം ഒഴിവാക്കണം എന്നാകും ചൈനീസ് നിര്‍ദേശം. പ്രതിരോധ മന്ത്രിമാര്‍ക്കിടയിലുള്ള ചര്‍ച്ചയും കഴിഞ്ഞ ആഴ്ച മോസ്‌കോയില്‍ നടന്നിരുന്നു.