സ്വര്‍ണകള്ളക്കടത്ത്: ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് ചോദ്യം ചെയ്യും

Posted on: September 9, 2020 7:40 am | Last updated: September 9, 2020 at 9:12 am

കൊച്ചി | സ്വര്‍ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാകും ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അദ്ദേഹത്തിന് ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു.

സ്വപ്നക്ക് വിസ സ്റ്റാംപിംഗ് കമ്മീഷന്‍ നല്‍കിയ കമ്പനികളില്‍ ഒന്നില്‍ ബിനീഷിന് മുതല്‍ മുടക്ക് ഉണ്ടെന്ന് ഇഡിക്ക് വിവരം ലഭിച്ചിരുന്നു. മയക്കുമരുന്ന് കേസില്‍ ബംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയിലും ബിനീഷിന്റെ പേരുണ്ടായിരുന്നു.

ALSO READ  സ്വർണക്കടത്ത് കേസ്: സരിത്തുമായി അന്വേഷണസംഘം തിരുവനന്തപുരത്ത്; സ്വപ്നയുടെയും സന്ദീപിൻറെയും കസ്റ്റഡി നീട്ടി