കൊവിഡ്: സഊദിയില്‍ 30 മരണം

Posted on: September 8, 2020 9:21 pm | Last updated: September 8, 2020 at 9:21 pm

ദമാം | സഊദിയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുപ്പത് പേര്‍ മരിച്ചു. 620 രോഗികള്‍ കൊവിഡ് മുക്തി നേടുകയും ,781 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

സഊദിയില്‍ രോഗബാധ റിപോര്‍ട്ട് ചെയ്തത് മുതല്‍ സെപ്റ്റംബര്‍ 8  വരെ 54,98,997 കൊവിഡ് ലബോറട്ടറി പരിശോധനകളാണ് പൂര്‍ത്തിയായത്. രാജ്യത്ത് ഇതുവരെ 322,327 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് .298,246 രോഗികള്‍ ഇതിനകം രോഗമുക്തി നേടുകയും രോഗബാധിതരില്‍ 4,137പേര്‍ മരിക്കുകയുമുണ്ടായി.
19,854 രോഗികളാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് .ഇവരില്‍ 1428 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു