പട്ടാമ്പി മത്സ്യമാർക്കറ്റ് മൂന്ന് ദിവസം അടച്ചിടാൻ തീരുമാനം 

Posted on: September 7, 2020 8:38 pm | Last updated: September 7, 2020 at 8:40 pm
പട്ടാമ്പി | പട്ടാമ്പി മത്സ്യമാർക്കറ്റ് മൂന്ന് ദിവസം അടച്ചിടാൻ തീരുമാനം.
കൊവിഡുമായി ബന്ധപ്പെട്ട്  കുന്നംകുളം, വളാഞ്ചേരി, പെരിന്തൽമണ്ണ മാർക്കറ്റുകൾ അടച്ച സാഹചര്യത്തിൽ അവിടെയുള്ള കച്ചവടക്കാരും സമ്പർക്കം ഉള്ളവരും പട്ടാമ്പി മാർക്കറ്റിലേക്ക് വരാൻ സാധ്യത ഉള്ളതിനാലാണിത്.
സെപ്റ്റംബർ 8, 9, 10 തീയതികളിലാണ് മാർക്കറ്റ് അടച്ചിടുക. സുരക്ഷയുടെ ഭാഗമായി അടച്ചിടാൻ തീരുമാനിച്ചതായി  നഗരസഭാ ചെയർമാൻ കെ എസ് ബി എ തങ്ങളാണ് അറിയിച്ചത്.
ഇത് സംബന്ധമായി വിളിച്ചുചേർത്ത അടിയന്തര യോഗത്തിലാണ് ഈ തീരുമാനം. കഴിഞ്ഞ മാസം മാർക്കറ്റ് കേന്ദ്രമായി ഇരുന്നൂറോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.