പീഡനത്തിന് ശേഷം ആംബുലന്‍സ് ഡ്രൈവര്‍ പെണ്‍കുട്ടിയോട്‌ മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ നിര്‍ണായക തെളിവെന്ന് പോലീസ്

Posted on: September 6, 2020 2:46 pm | Last updated: September 6, 2020 at 4:53 pm

പത്തനംതിട്ട | ആറന്മുളയില്‍ കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചതിനു ശേഷം പ്രതി മാപ്പ് ചോദിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. പെണ്‍കുട്ടി തന്നെ റെക്കോഡ് ചെയ്തതാണ് ദൃശ്യങ്ങള്‍. ദൃശ്യങ്ങള്‍ നിര്‍ണായക തെളിവാണെന്ന് പത്തനംതിട്ട എസ്പി കെജി സൈമണ്‍.

ചെയ്തത് തെറ്റായി, ക്ഷമിക്കണമെന്നും സംഭവം ആരോടും പറയരുതെന്ന് പ്രതി യുവതിയോട് പറയുന്ന ദൃശ്യങ്ങള്‍ പെണ്‍കുട്ടി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് നിര്‍ണായക തെളിവാണെന്ന് കെജി സൈമണ്‍ പ്രതികരിച്ചു.

അതേസമയം കോവിഡ് രോഗികളായ സ്ത്രീകളെ രാത്രിയില്‍ ഒറ്റയ്ക്ക് വിടുന്നത് സംബന്ധിച്ചും വലിയ വിമര്‍ശങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

പീഡനക്കേസില്‍ അറസ്റ്റിലായ നൗഫലിന്റെ പേരില്‍ 308 വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കുന്നുണ്ടെന്ന് കെജി സൈമണ്‍. പഅടൂരില്‍ നിന്നാണ് ആംബുലന്‍സ് പുറപ്പെട്ടത്. അടുത്തകേന്ദ്രം പന്തളമാണെങ്കിലുംപെണ്‍കുട്ടിയെ ആദ്യം ഇവിടെ ഇറക്കാതെ മറ്റൊരു രോഗിയെ ഇറക്കാനായി മനപ്പൂര്‍വം ആറന്മുളയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തിരിച്ചുവരുമ്പോഴാണ് പീഡനം നടന്നത്. പ്രതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.