അമേരിക്കയില്‍ കൊവിഡ് മരണങ്ങള്‍ രണ്ട് ലക്ഷത്തിലേക്കടുക്കുന്നു

Posted on: September 5, 2020 6:28 am | Last updated: September 5, 2020 at 9:42 am

വാഷിംഗ്ടണ്‍ ഡിസി | വേള്‍ഡോ മീറ്റര്‍ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലകള്‍ പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ പ്രകാരം അമേരിക്കയിലെ കൊവിഡ് മരണങ്ങള്‍ രണ്ട് ലക്ഷത്തിലേക്കടുക്കുന്നു. 1,92,030 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

63,86,403 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് വൈറസ് ബാധിച്ചത്. 36,30,284 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഇല്ലിനോയിസ,് അരിസോണ, ന്യൂജഴ്‌സി, നോര്‍ത്ത് കരോലിന, ടെന്നിസി എന്നീ സംസ്ഥാനങ്ങളാണ് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്.

ഈ സംസ്ഥാനങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇനിപറയുംവിധമാണ്. ബ്രായ്ക്കറ്റില്‍ മരണനിരക്കും. കലിഫോര്‍ണിയ-731,211 (13,635), ടെക്‌സസ്-661,091(13,542), ഫ്‌ളോറിഡ-640,211 (11,755), ന്യൂയോര്‍ക്ക്-470,108 (33,065), ജോര്‍ജിയ-279,354 (5,931), ഇല്ലിനോയിസ്-247,299 (8,362) അരിസോണ-204,681 (5,171), ന്യൂജഴ്‌സി-198,987 (16,083 ), നോര്‍ത്ത് കരോലിന-174,254 (2,829), ടെന്നിസി-160,597(1,837)