Connect with us

Kerala

ജ്വല്ലറി തട്ടിപ്പ്: എം സി കമറുദ്ദീന്‍ എം എല്‍ എക്കെതിരെ കൂടുതല്‍ കേസുകള്‍

Published

|

Last Updated

കാസര്‍കോട് |  ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലിംലീഗ് നേതാവും മഞ്ചേശ്വരം എം എല്‍ എയുമായ എം സി കമറുദ്ദീനെതിര കൂടുതല്‍ പരാതികള്‍. പണം തട്ടിയതായി ചൂണ്ടിക്കാട്ടി ഇന്ന് മൂന്ന് പേര്‍ ചന്തേര പോലീസില്‍ പരാതി നല്‍കി. മൂന്ന് പരാതിയിലും വഞ്ചനാ കുറ്റത്തിന് പോലീസ് കേസെടുത്തു. ഇതോടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം എല്‍ എക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായി.

ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച അബ്ദുല്‍ ഷൂക്കൂര്‍, എം ടി പി സുഹറ, വലിയ പറമ്പ് സ്വദേശി ആരിഫ എന്നിവരുടെ പരാതിയിലാണ് ജ്വല്ലറി ചെയര്‍മാന്‍ എം സി കമറുദ്ദീന്‍ മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങള്‍ക്കുമെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. 30 ലക്ഷം തട്ടിയെന്നാണ് ഷുക്കാറിന്റെ പരാതിയിലുള്ളത്. ഒരു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് സുഹറയും മൂന്ന് ലക്ഷം തട്ടിയെന്ന് ആരിഫയും പരാതിയില്‍ പറയുന്നു.

 

 

Latest