കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കാണാതായി

Posted on: September 3, 2020 4:50 pm | Last updated: September 3, 2020 at 4:50 pm

കണ്ണൂര്‍ | മത്സ്യ ബന്ധനത്തിനായി ബോട്ടില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളിയെ കാണാതായതായി പരാതി. കൊല്ലം പയറ്റുവിള സ്വദേശി വി സുരേഷ് കുമാറിനെ (55)യാണ് കാണാതായത്. ഈമാസം ഒന്നിനാണ് ഇയാള്‍ കടലില്‍ പോയത്. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിന്റെ കൂടെയുണ്ടായിരുന്ന റോയ് ബാബു ഡിക്രൂസിന്റെ പരാതിയില്‍ തീരദേശ പോലീസ് കേസെടുത്തു.

ഡിക്രൂസ്, കാര്‍ത്തിക്, ബാബു എന്നിവര്‍ക്കൊപ്പമാണ് സുരേഷ് കുമാര്‍ മത്സ്യബന്ധനത്തിനായി പോയത്. രാത്രി പത്തോടെ കടലില്‍ വലയിട്ട് എല്ലാവരും ബോട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. എന്നാല്‍, പുലര്‍ച്ചെ നോക്കുമ്പോള്‍ സുരേഷ് കുമാറിനെ കാണാനില്ലായിരുന്നു. തീരദേശ സേനയുടെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും സഹായത്തോടെ പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.