Connect with us

Kerala

സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തം അട്ടിമറിയല്ലെന്ന് മന്ത്രി കടകംപള്ളി; എങ്ങിനെ അറിയാമെന്ന് കെ സുരേന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം അട്ടിമറിയല്ലെന്നും ഷോട്ട്‌സര്‍ക്യൂട്ടാണെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അട്ടിമറിയെന്ന നാണംകെട്ട പ്രചാരണം നടക്കുന്നു. പ്രതിപക്ഷ നേതാവ് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും മന്ത്രി പറഞ്ഞു.

അതേ സമയം തീപ്പിടിത്തം അട്ടിമറിയല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് എങ്ങിനെ അറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇതിനോട് പ്രതികരിച്ചു. പ്രതിപക്ഷത്തിനെതിരെ മന്ത്രി വാളെടുക്കുകയാണ്. അട്ടിമറിയല്ലെങ്കില്‍ എന്തിനാണ് അന്വേഷണം. ഇതിലെ സത്യം പുറത്തുവരില്ലെന്നും ഇത് സ്വാഭാമികമായ തീപ്പിടിത്തമായി മാറുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.