Connect with us

National

ഫേസ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ചത് ബിജെപി; 18 മാസത്തിനിടെ മാത്രം അഞ്ച് കോടിയോളം രൂപ

Published

|

Last Updated

ന്യൂഡല്‍ഹി  | ഫേസ്ബുക്കില്‍ ഏറ്റവും അധികം രാഷ്ട്രീയ പരസ്യം നല്‍കിയതില്‍ ബിജെപി മുന്നില്‍. കഴിഞ്ഞ 18 മാസത്തിനിടെ 4.61കോടി രൂപാണ് ബിജെപി ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ഓഗസറ്റ് 24 വരെയുള്ള കണക്കാണിത്. 1.84 കോടി രൂപയാണ് ഈ കാലയളവില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഫേസ്ബുക്ക് പരസ്യത്തിനായി ചിലഴിച്ചത്. ഇന്ത്യന്‍ എക്‌സ്പ്രസാണ്ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൈ ഫസ്റ്റ് വോട്ട് ഫോര്‍മോദി എന്ന പേജ് 1.39 കോടി രൂപയാണ് ചെലവഴിച്ചത്. ഭാരത് കെ മന്‍ കി ബാത്ത്-2.24 കോടി, നാഷന്‍ വിത്ത് നമോ-1.28 കോടി, ബിജെപി നേതാവ് ആര്‍ കെ സിന്‍ഹയുമായി ബന്ധപ്പെട്ട പേജ് 65 ലക്ഷം എന്നിങ്ങനെയാണ് ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയ പണത്തിന്റെ കണക്കുകള്‍.ഇവയെല്ലാം ചേര്‍ന്നാല്‍ 10.17 കോടി രൂപയാണ് ഫേസ്ബുക്കില്‍ പരസ്യത്തിനായി ബിജെപി കേന്ദ്രങ്ങള്‍ ചെലവാക്കിയ തുക.

ഏറ്റവും കൂടുതല്‍ തുക പരസ്യത്തിനായി ചെലവഴിച്ച ആദ്യ പത്തില്‍ ആംആദ്മി പാര്‍ട്ടിയുമുണ്ട്. 69 ലക്ഷം രൂപയാണ് ആംആദ്മി ഫേസ്ബുക്ക് പരസ്യത്തിനായി മുടക്കിയത്. 86.43 ലക്ഷം രൂപയാണ് ഫ്ളിപ്കാര്‍ട്ട് പരസ്യത്തിനായി ഫേസ്ബുക്കില്‍ ഈ കാലയളവില്‍ ചെലവഴിച്ചത്.