National
മുന്‍ കേന്ദ്രമന്ത്രി ഷക്കീല്‍ അഹമ്മദിന്റെ സസ്പെന്‍ഷന്‍ കോണ്‍ഗ്രസ് പിന്‍വലിച്ചു

ന്യൂഡല്‍ഹി | ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ കേന്ദ്ര മന്ത്രി ഷക്കീല്‍ അഹമ്മദിന്റെ സസ്പെന്‍ഷന്‍ കോണ്‍ഗ്രസ് പിന്‍വലിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഷക്കീല്‍ അഹമ്മദിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരുന്നത്.
ബിഹാറിന്റെ ചുമതലയുള്ള എഐസിസി നേതാവ് ശക്തിസിങ് ഗോഹില്‍ ഷക്കീലിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ബിഹാറിലെ മധുബാനി സീറ്റിലാണ് 2019ല്‍ ഷക്കീല്‍ അഹമ്മദ് സ്വതന്ത്രനായി മത്സരിച്ചത്. 2004ല്‍ അദ്ദേഹം ഇവിടെ നിന്ന് വിജയിച്ചിരുന്നു.
---- facebook comment plugin here -----