Covid19
തെലങ്കാനയിൽ പെൻഷൻ വിതരണക്കാരൻ സൂപ്പർ സ്പ്രഡറായി;100ലധികം പേർക്ക് കൊവിഡ്

ഹൈദരാബാദ്| തെലങ്കാനയിൽ കൊവിഡ് ബാധിതൻ രോഗവാഹകനായതിനെ തുടർന്ന് 100ലധികം പേർ വൈറസ് ബാധിതരായി. തെലങ്കാനയിലെ വനപാർത്തി ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് സംഭവം. ഇത് പ്രദേശത്തെ കൊവിഡ് കേസുകളിൽ വൻ വർധനക്ക് കാരണമായി.
ചിന്നമ്പവി മേഖലയിൽ 10 ദിവസത്തിനുള്ളിൽ 102 കൊറോണവൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏകദേശം പത്ത് ദിവസം മുമ്പ് ജില്ലാ ആസ്ഥാനത്ത് നിന്നുള്ള പോസ്റ്റ്മാൻ പെൻഷൻ വിതരണത്തിനായി ഗ്രാമത്തിൽ എത്തിയിരുന്നു. ഇയാളിൽ നിന്നാണ് 100ലധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു.
വൈറസ് വ്യാപനത്തെ തുടർന്ന് ഇവിടുത്തെ ഗ്രാമീണർ സ്വയം പ്രഖ്യാപിത ലോക്ക്ഡൗണിൽ പോയി. രോഗബാധിതരെ കണ്ടെത്താൻ മെഗാ പരിശോധനയും കോൺടാക്റ്റ് ട്രേസിംഗ് ഡ്രൈവും ആരംഭിച്ചിട്ടുണ്ട്. തെലങ്കാനയിൽ നിലവിൽ 1,11,688 കൊവിഡ് കേസുകളും 780 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
---- facebook comment plugin here -----