Connect with us

National

ഫ്ലാറ്റിൽ കയറുന്നത് വിലക്കിയ സുരക്ഷാ ജീവനക്കാരനെ യുവതി മർദിച്ചതായി പരാതി

Published

|

Last Updated

ഹൈദരാബാദ്| അനുവാദമില്ലാതെ ഫ്ലാറ്റിൽ കയറുന്നത് വിലക്കിയ സുരക്ഷാ ജീവനക്കാരനെ യുവതി കൈയേറ്റം ചെയ്തു. ഹൈദരാബാദിലെ ചന്ദർനഗറിലെ ശ്രീ റെസിഡൻസി അപ്പാർട്ട്‌മെന്റിലാണ് സംഭവം. ജീവക്കാരനെ യുവതി ആക്രമിക്കുന്ന സി സി ടി വി ദൃശ്യങ്ങൾ സാമൂഹുക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നിസ്സാര തർക്കമാണ് സംഭവത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രാദേശിക റിപ്പോർട്ട് പ്രകാരം മാതാവ് വീട്ടിലുണ്ടോ എന്ന യുവതിയുടെ ചോദ്യത്തിന് ജീവനക്കാരൻ മറുപടിയൊന്നും പറയാത്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

എന്നാൽ ഫ്ലാറ്റ് ഉടമകളുടെ നിർദേശത്തെ തുടർന്നാണ് വാച്ച്മാൻ യുവതിയെ തടഞ്ഞത്. അനുവാദമില്ലാതെ കടത്തിവിടരുതെന്നാണ് തനിക്ക് നിർദേശം ലഭിച്ചതെന്നും അയാൾ അറിയിച്ചു. യുവതി മടങ്ങിപോയ ശേഷം സുരക്ഷാ ജീവനക്കാരൻ ചന്ദർനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.