Kerala
തിരച്ചില്‍ നിര്‍ത്തി പെട്ടിമുടിയില്‍ നിന്ന് എന്‍ ഡി ആര്‍ എഫ് സംഘം ഇന്ന് മടങ്ങും

മൂന്നാര്‍ | മണ്ണിടിച്ചിലില്‍ വന്‍ ദുരന്തമുണ്ടായ ഇടുക്കി പെട്ടിമുടിയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന തിരച്ചില്‍ നിര്‍ത്തിവെച്ചു. ദേശീയ ദുരന്ത നിവാസരണ സംഘം (എന്‍ ഡി ആര്‍ എഫ്) പെട്ടിമുടിയില്‍ നിന്ന് ഇന്ന് മടങ്ങും ഇനി കലാവസ്ഥ അനുകൂലമായാണ് നാട്ടുകാരാകും തിരച്ചില്‍ നടത്തുക. അഞ്ച് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ദിനേഷ് കുമാര്‍ (20), റാണി (44), പ്രീയദര്‍ശനി (7), കസ്തുരി (26), കാര്‍ത്തിക (21) എന്നിവരാണിവര്‍.
ഇന്നലെ പെട്ടിമുടിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭൂതക്കുഴി വനമേഖലയിലെ പുഴയോരം കേന്ദ്രകരിച്ചായിരുന്നു പ്രധാനമായും തിരച്ചില്‍ നടന്നത്. എന്നാല്‍ ആരെയും കണ്ടെത്താനായില്ല. കാണാതായവരുടെ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ച സ്ഥലങ്ങളും പൂര്‍ണമായും പരിശോധന പൂര്‍ത്തിയാക്കിയാണ് തിരച്ചില്‍ അവസാനിപ്പിച്ചതെന്ന് കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. അപകടം നടന്ന സ്ഥലത്തും സമീപത്തെ പെട്ടിമുടി പുഴക്കും പരിസരത്തുമായി കഴിഞ്ഞ 19 ദിവസമായി നടന്ന പരിശോധനയില്‍ 65 മൃതദേഹങ്ങളാമ് കണ്ടെത്തിയത്.