Connect with us

Kerala

കോഴിക്കോട് നഗരത്തില്‍ വന്‍ തീപ്പിടുത്തം; തീയണക്കാൻ ശ്രമം തുടരുന്നു

Published

|

Last Updated

കോഴിക്കോട്  | ഫ്രാന്‍സിസ് റോഡില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം. ഫ്രാന്‍സിസ് റോഡ് ഐസ് പ്ലാന്റിന് സമീപത്തെ റെയിന്‍ കോട്ട്, ഹെല്‍മറ്റ് എന്നിവ വില്‍ക്കുന്ന മൊത്ത വ്യാപാരകേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഒളവണ്ണ സ്വദേശി ജൈസലിന്റെ ഉടമസ്ഥതയിലുള്ള ഡിസ്‌കോ ഏജന്‍സിയിലാണ് തീപിടുത്തമുണ്ടായത്.

രാത്രി പത്ത് മണിയോടെയാണ് സംഭവം. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നാണ് തീ ഉയര്‍ന്നത്. ഫ്രാന്‍സിസ് റോഡ് ബ്രിഡ്ജിലെ വാഹനയാത്രക്കാരാണ് പുക ഉയരുന്നത് കണ്ടത്. മൂന്നാം നില മുഴുവനായും കത്തി നശിച്ചു. കടയിലേക്കുള്ള വഴി ചെറുതായതിനാലും കടയില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസ് പൊട്ടിത്തെറിച്ചതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.
മീഞ്ചന്ത, ബീച്ച്, വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി പത്ത് യൂണിറ്റ് എത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവ റാവു സ്ഥലത്തെത്തി.

എം കെ രാഘവന്‍ എം.പി, കെ പി സി സി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ്, മറ്റു ഭാരവാഹികളായ പി എം നിയാസ്, കെ സുബ്രഹ്മണ്യന്‍, പ്രവീണ്‍കുമാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

---- facebook comment plugin here -----

Latest