National
വിശാഖപട്ടണത്തെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ തീപ്പിടിത്തം

ഹൈദരാബാദ് | ആന്ധ്രാപ്രദേശ് വിശാഖപട്ടണെത്തെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ തീപ്പിടിത്തം. ഇവിടത്തെ സ്വകാര്യ കോളജില്‍ പ്രവര്‍ത്തിച്ച ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് ഇന്നലെ രാത്രി തീപ്പിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
കമ്പ്യൂട്ടര്‍ ബ്ലോക്കിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. ഇവിടെയുണ്ടായിരുന്ന മുഴുവന്‍ കൊവിഡ് രോഗികളേയും അധികൃതര്‍ ഉടന്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
---- facebook comment plugin here -----