Connect with us

Kerala

'അവിശ്വാസ'ത്തില്‍ നിന്ന് വിട്ടുനില്‍ക്കണം; വിപ്പ് പാലിക്കാതിരുന്നാല്‍ നിയമ നടപടിയെന്ന് റോഷി അഗസ്റ്റിന്‍

Published

|

Last Updated

തിരുവനന്തപുരം | മുന്നണിയില്‍ നിന്ന് ഒരിക്കല്‍ പുറത്താക്കിയവരെ വീണ്ടും പുറത്താക്കുമെന്ന താക്കീത് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കുമെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് റോഷി അഗസ്റ്റിന്‍ എം എല്‍ എ. നിയമസഭയില്‍ യു ഡി എഫ് അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നണി കണ്‍വീനര്‍ ബെന്നി ബെഹനാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അവിശ്വാസ പ്രമേയ ചര്‍ച്ച മുതല്‍ വോട്ടെടുപ്പ് വരെ വിട്ടുനില്‍ക്കാനുള്ള വിപ്പ് പാര്‍ട്ടി നല്‍കിയിട്ടുണ്ട്. വിപ്പ് പാലിക്കപ്പെടാതിരുന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ റോഷി അഗസ്റ്റിന്‍ പറഞ്ഞു.