Connect with us

Gulf

ചെങ്കടല്‍ തീരത്തെ നിയമ ലംഘനങ്ങള്‍; നിരവധി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Published

|

Last Updated

മദീന | ചെങ്കടല്‍ തീരത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ബോര്‍ഡര്‍ ഗാര്‍ഡ് ഡയറക്ടര്‍ ജനറലായ ലഫ്റ്റനന്റ് ജനറല്‍ അവാദ് ബിന്‍ ഈദ് ബിന്‍ അവ്ദ അല്‍ ബാലവിയുടെ സേവനം അവസാനിപ്പിക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സഊദിയുടെ സ്വപ്ന പദ്ധതിയായ നിയോം നഗരിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനിടെയാണ് ഉത്തരവ്. റോയല്‍ കമ്മീഷന്‍ ഫോര്‍ അല്‍-ഉല ഗവര്‍ണറേറ്റ്, ചെങ്കടല്‍ ഡെവലപ്‌മെന്റ് കമ്പനി എന്നിവയില്‍ നിയമ ലംഘനങ്ങളും പദ്ധതി പ്രദേശങ്ങളില്‍ നിരവധി കൈയേറ്റങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഉംലര്‍, അല്‍-വാജ് എന്നിവിടങ്ങളിലെ അതിര്‍ത്തി കാവല്‍ മേഖലയിലെ കമാന്‍ഡര്‍മാരെ ഒഴിവാക്കാനും നിയമലംഘനങ്ങള്‍ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി, എമിറേറ്റുകളിലെ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായവരെയും പിരിച്ചുവിടുന്നതിനും ക്രമക്കേടുകള്‍ അഴിമതി വിരുദ്ധ കമ്മീഷനെ കൊണ്ട് അന്വേഷിപ്പിക്കുന്നതിനും നിയമനടപടി സ്വീകരിക്കുന്നതിനും ഉത്തരവിട്ടിട്ടുണ്ട്.