Connect with us

National

മാനസ സരോവറിന് സമീപം ചൈന മിസൈല്‍ സ്ഥാപിക്കുന്നുതിന്റെ ഉപഗ്രഹ ചിത്രം പുറത്ത്

Published

|

Last Updated

ന്യൂഡല്‍ഹി |  ടിബറ്റിലെ മാനസ സരോവര്‍ തടാകത്തിന് സമീപം ചൈന മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും താമസിക്കാന്‍ ടെന്റുകളും നിര്‍മിക്കുന്നു. അതിര്‍ത്തിയില്‍ കൂടുതല്‍ സൈിനക വിന്യാസം ചൈന നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മിസൈല്‍ വിക്ഷേപണ കേന്ദ്രം ആരംഭിക്കുന്നതായ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ചൈന നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നു. പേര് വെളിപ്പെടുത്താത്ത ഒരാള്‍ ട്വിറ്ററില്‍ പങ്കുവെച്ച ചിത്രമാണ് ചര്‍ച്ചകള്‍ക്ക് ആധാരം. @detresfa_ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ലിപുലേഖ് ചുരത്തിന് സമീപത്തേക്ക് ചൈന കൂടുതല്‍ സൈനിക വിന്യാസം നടത്തുന്നുവെന്ന വിവരങ്ങള്‍ നേരത്തെയുണ്ടായിരുന്നു. മാനസ സരോവറിന് സമീപം കൂടുതല്‍ കാലം താമസിക്കാനാകുന്ന തരത്തിലുള്ള ടെന്റുകളാണ് ചൈന നിര്‍മിക്കുന്നത്. ഭൂതല- വ്യോമ മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നതെന്നും ചിത്രം പറയുന്നു. ചൈനക്ക് സ്വന്തമായി വികസിപ്പിച്ചതും റഷ്യയില്‍ നിന്ന് വാങ്ങിയതുമായ ഇത്തരം മിസൈലുകളുടെ വലിയൊരു സംവിധാനം തന്നെയുണ്ട്.